ആരോഗ്യ സര്‍വകലാശാല തിരഞ്ഞെടുപ്പ്: പത്തില്‍ പത്തു സീറ്റും എസ്എഫ്‌ഐക്ക്

Posted on: February 16, 2019 8:19 pm | Last updated: February 17, 2019 at 10:25 am

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാല ജനറല്‍ കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തിളക്കാമാര്‍ന്ന വിജയം. പത്തില്‍ പത്ത് സീറ്റും നേടിയാണ് എസ്എഫ്‌ഐ വിജയിച്ചത്. ഒമ്പത് സീറ്റില്‍ എതിരില്ലാതെ തിരഞ്ഞെടുത്തപ്പോള്‍ ഒരു സീറ്റില്‍മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്.

എംഎസ്എസ്, കെഎസ് യു, ഫ്രറ്റെനിറ്റി സഖ്യത്തിനെതിരെ തിരുവനന്തപുരത്തെ അനന്തപുരി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡെ.കെവി ദീപു 95 ശതമാനം വോട്ട്‌നേടി വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. മറ്റ് കൗണ്‍സിലര്‍മാര്‍: വി സിദ്ദിഖ്, അനീഷ ബഷീര്‍, ഇത്തു എസ്‌കെ, അമര്‍ സി, ജിതിന്‍ സുരേഷ്, കെ അതുല്‍ജിത്ത്, വി ഹരിത, ട്വിങ്കിള്‍ സക്കീര്‍, ഡോക്ടര്‍ നിമിഷ മൈക്കിള്‍.