നെടുമങ്ങാട് പീഡനം: ശഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അറസ്റ്റില്‍

Posted on: February 15, 2019 7:17 pm | Last updated: February 15, 2019 at 7:17 pm

കൊച്ചി: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ഇമാംസ് കൗണ്‍സില്‍ മുന്‍ നേതാവ് ശഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അറസ്റ്റില്‍. ശഫീഖിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് ഇയാളുടെ സഹോരദന്‍ അല്‍ അമീനെ കൊച്ചി സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറയിലുള്ള അല്‍ അമീന്റെ വീട്ടിലാണ് ഖാസിമി ഒളിവില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഇവിടെ നിന്നും ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായി സൂചനയുണ്ട്. ഇയാള്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്.

പതിനഞ്ചുകാരിയെ കാറില്‍ കയറ്റി വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഖാസിമിക്ക് എതിരായ കേസ്.