Connect with us

Kerala

തിരൂരില്‍ അട്ടിമറി ജയവുമായി എല്‍ഡിഎഫ്; ഭരണം പിടിച്ചെടുത്തു

Published

|

Last Updated

മലപ്പുറം: തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. പൂറത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിലെ സി ഒ ബാബുരാജാണ് വിജയിച്ചത്. 265 വോട്ടാണ് ഭൂരിപക്ഷം. യുഡിഎഫ് സിറ്റിംഗ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും.

15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ട് സീറ്റും യുഡിഎഫിന് ഏഴു സീറ്റുമായി. സിഎം പുരുഷോത്തമാനായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിലെ ടി പി അശോകന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

---- facebook comment plugin here -----

Latest