ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മത പണ്ഡിതന്‍ മരിച്ചു

Posted on: February 13, 2019 11:48 am | Last updated: February 13, 2019 at 3:35 pm

മാവൂര്‍:  ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മത പണ്ഡിതന്‍ മരിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട് താലൂക്ക് സെക്രട്ടറിയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ യൂസുഫലി സഅദി(49) പന്നൂര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ന് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ആയിരുന്നു അപകടം.

വീട്ടില്‍ നിന്നും വെള്ളിപറമ്പിലെ മദ്രസയിലേക്ക് പോകവെ എതിരെ വന്ന ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു.  ജനാസ നിസ്കാരം 4.30 ന് വെള്ളിപറമ്പ് അൽ ഫത്താഹ് മസ്ജിദിലും 6.45 ന് പന്നൂർ ജുമാ മസ്ജിദിലും നടക്കും.