വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി

Posted on: February 12, 2019 8:12 pm | Last updated: February 12, 2019 at 8:12 pm

ദമ്മാം: സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ പാപ്പിനശ്ശേരി ഫലാഹ് വീട്ടില്‍ പൂവാങ്കുളം തോട്ടം ചെറിയ മണിക്കല്‍ ജമാലിന്റെ മകന്‍ സിയാദിന്റെ മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി. ഇത്തിഹാദ് എയര്‍ലൈന്‍സിലാണ് മൃതദേഹം കൊണ്ടുപോയത്. പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിന് സമീപത്തെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയ്ക്ക് 12 :30 നു കബറടക്കം നടക്കും.

അല്‍ഹസ്സ അബ്ഖൈക്ക് ഹറദിലുള്ള അരാംകോ റിഗ്ഗിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. സിയാദ് അടക്കം മൂന്ന് ഫേര്‍ അപടത്തില്‍ മരിച്ചിരുന്നു. അപകടം നടന്ന് 20 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് സിയാദിനെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കഴിഞ്ഞ ഏഴ് വര്ഷമായി ജുബൈല്‍ ആസ്ഥാനമായ മാക് എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. കാസറഗോഡ് ജാമിയ സഅദിയ്യ ആര്‍ട്‌സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയാണ് സിയാദ്.