കേരളത്തിന്റെ മുന്‍ രജ്ഞി ട്രോഫി നായകന്‍ അശോക് ശേഖര്‍ അന്തരിച്ചു

Posted on: February 10, 2019 7:35 pm | Last updated: February 10, 2019 at 9:19 pm

കണ്ണൂര്‍: കേരളത്തിന്റെ മുന്‍ രജ്ഞി ട്രോഫി നായകന്‍ അശോക് ശേഖര്‍(73) അന്തരിച്ചു. ചികിത്സയിലിരിക്കെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന അശോക് ശേഖര്‍ 1970-71, 72-73, 74-75 സീസണുകളില്‍ കേരളത്തെ നയിച്ചു.

പതിനൊന്ന് മത്സരങ്ങളില്‍ കേരളത്തെ നയിച്ചെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. കേരളത്തിന് വേണ്ടി 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചു. കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരങ്ങളായ സിഎം ചിദാനന്ദന്റേയും സിഎം തീര്‍ഥാനന്ദന്റേയും ഇളയ സഹോദരനാണ് അശോക് ശേഖര്‍. എസ്ബിടിയില്‍ ഉദ്യോഗസ്ഥനായിരുന്നു. സജിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്‌കാരം തിങ്കളാഴ്ച നടക്കും.