Connect with us

Kerala

കേരളത്തില്‍ കോണ്‍ഗ്രസ് അത്രക്ക് ക്ഷീണിച്ചുപോയോ? മുല്ലപ്പള്ളിയെ പരിഹസിച്ച് എംഎ ബേബി

Published

|

Last Updated

തിരുവനന്തപുരം: സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോണ്‍ഗ്രസ് അത്ര്ക്ക് ക്ഷീണിച്ചോ എന്ന് തനിക്കറിയില്ല. സിപിഎം സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായി നല്ല നിലയില്‍ ഒരു മത്സരം കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനുണ്ട് എന്നാണ് തന്റെ വിശ്വാസമെന്നും എംഎ ബേബി പറഞ്ഞു.

ബിജെപിയെ നേരിടാന്‍ ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി ധാരണക്ക് തയ്യാറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതിന് മുറുപടിയായാണ് എം എ ബേബിയുടെ പരിഹാസം. സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സഹകരിക്കാന്‍ മടിയില്ലെന്നും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറുണ്ടോയെന്നും കോടിയേരിയും പിണറായിയും എന്തുകൊണ്ട് നിലപാടില്‍ എന്തുകൊണ്ട് മാറ്റം വരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു.

ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ല. ലാവ്‌ലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതി കൊണ്ടാണ് പിണറായി ബിജെപിക്കെതിരെ സംസാരിക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.