വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ പണികിട്ടും. ആര്‍സി റദ്ദാക്കും, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മുന്നറിയിപ്പുമായി പോലീസ്

Posted on: February 10, 2019 10:50 am | Last updated: February 10, 2019 at 1:16 pm

കോഴിക്കോട്: അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായാണോ നിങ്ങളുടെ വാഹനങ്ങള്‍ നിരത്തിലോടുന്നത്. എങ്കില്‍ നിങ്ങള്‍ കുടുങ്ങും. വാഹനത്തിന്റെ രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക മാത്രമല്ല. ഓടിച്ചയാളുടെ െ്രെഡവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്യും. കേരളാ പോലീസിന്റേതാണ് മുന്നറിയിപ്പ്.

ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍്ദിശയില്‍ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതു വാഹനമായാലും, രാത്രിയില്‍ എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. െ്രെബറ്റ് ലൈറ്റിനാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മറ്റേതൊരു വാഹന നിയമ ലംഘനം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. എതിരെ വരുന്ന െ്രെഡവര്‍മാര്‍ക്ക് നിമിഷനേരത്തേക്ക് കാഴ്ച നഷ്ടപ്പെടുന്നതിനാല്‍ കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടുന്നു.

ഓട്ടോമോട്ടീവ് ഇന്ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജന്‍ ബള്‍ബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്‌സും അധികരിക്കാന്‍ പാടില്ല. പ്രധാന കാര്‍ നിര്‍മാതാക്കളെല്ലാം 5560 വാട്‌സ് ഹാലജന് ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്ജ് ലാമ്പ്) ലൈറ്റുകളില്‍ 35 വാട്ട്‌സില്‍ അധികമാകാന് പാടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിര്‍മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിംഗ് കിറ്റോടെ കിട്ടുന്ന എച്ച്.ഐ.ഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകള്‍നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്ധിപ്പിക്കുകയാണ്- കേരാളാ പോലീസ് ഔദ്യോഗിക ഫേസബുക്ക് പേജിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.