ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിനെ പുറത്താക്കുംവരെ സമരമെന്ന് കോണ്‍ഗ്രസ്

Posted on: February 9, 2019 10:46 am | Last updated: February 9, 2019 at 3:45 pm

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ആരോപണ വിധേയനായ മന്ത്രി കെടി ജലീലിനെ മന്ത്രി സഭയില്‍നിന്നും പുറത്താക്കുംവരെ സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജലീലിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

എന്‍എസ്എസിനെ സിപിഎം അപമാനിച്ചിരിക്കുകയാണ്. സാമുദായിക സംഘടനകളുടെ ആവശ്യങ്ങളെല്ലാം കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഐഎം വിജയനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.