ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനില്ല: ഐഎം വിജയന്‍

Posted on: February 9, 2019 10:08 am | Last updated: February 9, 2019 at 12:31 pm

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഐഎം വിജയന്‍. ആലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസ് നേതാക്കാള്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഐഎം വിജയന്‍ പറഞ്ഞു.

എല്ലാ രാഷട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അതിനാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഫുട്‌ബോളും ജോലിയും സിനിമയുമായി മുന്നോട്ട് പോകാനാണ് താല്‍പര്യപ്പെടുന്നതെന്നും ഐഎം വിജയന്‍ ഒരു സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞു. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കെആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ സ്ഥാനാര്‍ഥിയെ തേടുകയാണ് കോണ്‍ഗ്രസ്.