ഹജ്ജ് 2019: അഡ്വാന്‍സ് തുക ഈ മാസം 15 വരെ അടക്കാം

Posted on: February 4, 2019 7:57 pm | Last updated: February 4, 2019 at 7:57 pm

മലപ്പുറം: 2019 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അടക്കേണ്ട ഒന്നാം ഗഡു 81,000 രൂപ അടക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. പണമടച്ച ബേങ്ക് പേ ഇന്‍ സ്ലിപ്പും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും ഒരു ഫോട്ടോ സഹിതം ( (white back ground 3.5×3.5cm) കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഫെബ്രുവരി 15-നകം സമര്‍പ്പിക്കേതാണ്.

ഒരു കവറില്‍ ഒന്നില്‍കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടേയും തുക ഒന്നിച്ചാണ് അടക്കേണ്ടത്. പേ-ഇന്‍ സ്ലിപ്പിന്റെ ‘പില്‍ഗ്രിം കോപ്പി’ മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.