സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നടത്തേണ്ട: കോടിയേരി

Posted on: February 4, 2019 12:20 pm | Last updated: February 4, 2019 at 2:02 pm

കോഴിക്കോട്: സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍എസ്എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ട്. വോട്ടര്‍മാരെന്ന നിലയിലാണ് എന്‍എസ്എസ് , എസ്എന്‍ഡിപി നേതാക്കളെ കാണുന്നതെന്നും കോടിയേരി വ്യക്തമാക്കി. അഴിമതിക്കേസില്‍പ്പെട്ട മമത ബാനര്‍ജിയെ സംരക്ഷിക്കരുത്. ഇതുവരെ മമതയും ബിജെപിയും ഒത്തുകളിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.