രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴിത്തള്ളുമെന്ന് രാഹുലിന്റെ വാഗ്ദാനം

Posted on: February 3, 2019 8:15 pm | Last updated: February 3, 2019 at 9:16 pm

പാറ്റ്‌ന: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ പാറ്റ്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസി അധികാരത്തില്‍ വന്നപ്പോഴെടുത്ത ആദ്യ നടപടികളിലൊന്ന്‌ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളലായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. അത് രാജ്യം മുഴുവന്‍ നടപ്പിലാക്കും.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരായ തിരിച്ചടി തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നല്‍കും. അവര്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ഭരണമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.