ഫ്‌ളൈ ദുബൈ കോഴിക്കോട് സര്‍വീസ് ആരംഭിച്ചു

Posted on: February 3, 2019 11:00 am | Last updated: February 3, 2019 at 11:00 am
കരിപ്പൂരില്‍ ഫ്‌ളൈ ദുബൈ വിമാനത്തെ ഫയര്‍ സര്‍വീസ് വെള്ളം വര്‍ഷിച്ചു സ്വീകരിക്കുന്നു

കൊണ്ടോട്ടി: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ദുബൈ വിമാനത്തിന്റെ കോഴിക്കോട് സര്‍വീസിന് തുടക്കമായി. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുന്നത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 1.45ന് ദുബൈയില്‍ നിന്നെത്തുന്ന വിമാനം 3.05ന് തിരിച്ചു പോകും. 12 ബിസിനസ് ക്ലാസുകളും 162 എക്കോണമി ക്ലാസുകളും ഉള്‍പ്പടെ 174 പേര്‍ക്ക് യാത്ര ചെയ്യാനാകുന്നതാണ് വിമാനം. ആദ്യ സര്‍വീസിന് രാജകീയ വരവേല്‍പ്പാണ് കരിപ്പൂരില്‍ ലഭിച്ചത്. ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ വാട്ടര്‍ കാനന്‍ നടത്തി വിമാനത്തെ സ്വീകരിച്ചു. ആദ്യ യാത്രക്കാരെ സ്വീകരിക്കാന്‍ അധികൃതരും സന്നിഹിതരായിരുന്നു.