അലിഗഢ് സർവകലാശാല കോഴ്‌സുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Posted on: February 2, 2019 6:11 pm | Last updated: February 2, 2019 at 6:11 pm

കോഴിക്കോട്: അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം കേന്ദ്രത്തില്‍ നിലവിലുള്ള എംബിഎ, ബിഎഎല്‍എല്‍ബി(അഞ്ചുവര്‍ഷം), ബി.എഡ്(അറബിക്, ബയോളജിക്കല്‍ സയന്‍സ്, കൊമേഴ്സ്, സിവിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കല്‍ സയന്‍സ്, ഉര്‍ദു, മലയാളം) തുടങ്ങിയവയിലേക്കും അപേക്ഷിക്കാം.

പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അലിഗഢ് പ്രധാനകേന്ദ്രത്തിലെ ബിഎ, ബിഎസ്‌സി, ബികോം. തുടങ്ങിയ കോഴ്സുകളുടെ പ്രവേശനപ്പരീക്ഷക്കും ഈവര്‍ഷം മുതല്‍ കോഴിക്കോട് സെന്ററുണ്ടാകും.

വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 04933 298299 നമ്പറിലോ, www.amucontrollerexams.com വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാമെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.