നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണ്ണവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

Posted on: February 2, 2019 9:47 am | Last updated: February 2, 2019 at 12:05 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മൈക്രോ ഓവനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി.

കണ്ണൂര്‍ സ്വദേശി ടി ഉനൈസാണ് 23 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ദോഹയില്‍നിന്നും ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.