നാടകകൃത്ത് തുപ്പേട്ടന്‍ നിര്യാതനായി

Posted on: February 1, 2019 6:47 pm | Last updated: February 1, 2019 at 6:47 pm

തൃശൂര്‍: നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന്‍ എന്നറിയപ്പെടുന്ന എം സുബ്രഹ്മണ്യന്‍ നമ്പൂതിരി നിര്യാതനായി. 89 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് വിട വാങ്ങിയത്.

1929 മാര്‍ച്ച് ഒന്നിന് തൃശൂര്‍ പാഞ്ഞാളിലെ വേദ പണ്ഡിതന്‍ മാമണ്ണ് ഇട്ടിരവി നമ്പൂതിരി-ദേവകി അന്തര്‍ജനം ദമ്പതികളുടെ മകനായാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരി ജനിച്ചത്. കൊച്ചിയിലെ മുണ്ടംവേലി, പാഞ്ഞാള്‍ സ്‌കൂളുകളില്‍ ചിത്രകലാധ്യാപകനായി സേവനമനുഷ്ഠിച്ചു. ‘വന്നന്ത്യേ കാണാം’എന്ന അദ്ദേഹത്തിന്റെ നാടകം 2003ല്‍ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായി.

ഭാര്യ: ഉമാദേവി. മക്കള്‍: സുമ, സാവിത്രി, അജിത, രവി, രാമന്‍.