ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചെന്ന് പിയൂഷ് ഗോയല്‍

Posted on: February 1, 2019 11:16 am | Last updated: February 1, 2019 at 11:17 am

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് അല്‍പ സമയം പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചുവെങ്കിലും ബജറ്റവതരണം തടസപ്പെട്ടില്ല. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരികെ നല്‍കിയെന്ന് ആമുഖ പ്രസംഗത്തില്‍ ഗോയല്‍ പറഞ്ഞു.

സുസ്ഥിരവും അഴിമതി രഹിതമായ ഭരണം കാഴ്ചവെക്കാനായി മോദി സര്‍ക്കാറിനായി. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്നും ഗോയല്‍ പറഞ്ഞു. ഏഴ് വര്‍ഷംകൊണ്ട് ധനക്കമ്മി പകുതിയായി കുറച്ചു ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചുവെന്നും പ്രസംഗത്തില്‍ പറയുന്നു. ബജറ്റ് അവതരണം തുടരുകയാണ്.