Connect with us

Kerala

പ്രധാനമന്ത്രി കൊച്ചിയിലെത്തി

Published

|

Last Updated

കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്ര മന്ത്രി അല്‍ഫോണ്‍ കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയതിനാല്‍ മുഖ്യമന്ത്രി സ്വീകരിക്കാന്‍ എത്തിയിരുന്നില്ല.

കൊച്ചിയിലും തൃശൂരിലുമായി രണ്ട് ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ മൂന്ന് ഉദ്ഘാടന ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകീട്ട് ആറിന് കൊച്ചിയിലെത്തി ഡല്‍ഹിക്ക് മടങ്ങും. ഒരാഴ്ചക്കിടെ ഇത് തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

Latest