Connect with us

Kerala

എസ്ബിഐ ആക്രമണം: എട്ട് എന്‍ജിഒ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി; നാല് എന്‍ജിഒ നേതാക്കള്‍ക്ക്കൂടി സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ കേസില്‍ റമാന്‍ഡില്‍ കഴിയുന്നവരുടെ എട്ട് എന്‍ജിഒ പ്രവര്‍ത്തകരുടെ ജാമ്യേപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം ആക്രമണ കേസില്‍ പ്രതികളായ നാല് എന്‍ജിഒ യൂണിയന്‍ നേതാക്കളെക്കൂടി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു, അനില്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രണ്ട് ദിവസത്തെ ദേശീയ പണി്മുടക്കം ദിവസം രാവിലെ പത്തരയോടെ ഒരു സംഘം ആളുകള്‍ ബേങ്കിലെത്തി പ്രവര്‍ത്തനം നിര്‍ത്തണം എന്നാവശ്യപ്പെട്ടു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. മുകള്‍ നിലയിലെത്തിയ സംഘം ബ്രാഞ്ച് മാനേജറുടെ ക്യാബിന്‍ അടിച്ചു തകര്‍ക്കുകയും കമ്പ്യൂട്ടറും മേശകളും തകര്‍ക്കുകയും ചെയ്്തു. ഇതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പ്രതികളില്‍ പലരും ഒളിവില്‍ പോയിരുന്നുവെങ്കിലും പിന്നീട് കീഴടങ്ങുകയായിരുന്നു.