Connect with us

Kerala

പ്രതിഷേധത്തെത്തുടര്‍ന്ന് യുവതികളെ തിരിച്ചിറക്കി; ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി

Published

|

Last Updated

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ കനത്ത പ്രതിഷേധത്തെത്തുറന്ന് തിരിച്ചിറക്കി. മൂന്നേകാല്‍ മണിക്കൂറോളം തടഞ്ഞുവെച്ച യുവതികളെ ഒടുവില്‍ പമ്പയിലെ പോലീസ് കണ്‍ചട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. യുവതികളേയും കൂടെയുള്ള പുരുഷന്‍മാരേയും മാറ്റിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങിയ രേഷ്മ നിശാന്തും. ഷാനില സജീഷുമാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും ശബരിമല ദര്‍ശനത്തിനെത്തിയത്.

പുലര്‍ച്ചെ നാലോടെ മലകയറാനെത്തിയ ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. അഞ്ച് പേരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ ഇതില്‍ ചേരുകയായിരന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു യുവതികളെങ്കിലും കൂടുതല്‍ പ്രതിഷേധക്കാരെത്തിയതോടെ പോലീസ് പ്രത്യേക വാഹനത്തില്‍ യുവതികളെ പമ്പയിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് ഇവരെ എരുമേലിയിലേക്ക് മാറ്റി. പോലീസ് ബലം പ്രയോഗിച്ചാണ് യുവതികളെ മാറ്റിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു. അതേ സമയം യുവതികളെ തടഞ്ഞ നടപടി ഗുണ്ടായിസമാണെന്നും പ്രാകൃതമായ നടപടിയാണിതെന്നുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സംഭവത്തോട് പ്രതികരിച്ചു.