Connect with us

International

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; സമുദ്രനിരപ്പ് ഉയരും, പല സ്ഥലങ്ങളും കടലെടുക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: മഞ്ഞുറഞ്ഞുനില്‍ക്കുന്ന അന്റാര്‍ട്ടിക്ക ഭൂഖണ്ഡം അലിഞ്ഞലിഞ്ഞ് തീരുന്നുവെന്ന് കണ്ടെത്തല്‍. അന്റാര്‍ട്ടിക്കയില്‍ കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ മഞ്ഞുരുകുന്നത് 280 ശതമാനം വര്‍ധിച്ചതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ എറിക് റിഗ്‌നോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. ഓരോ വര്‍ഷം കുടുംതോറും മഞ്ഞുകണങ്ങള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചുവരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

1970-90 കാലഘട്ടത്തില്‍ അന്റാര്‍ട്ടികയില്‍ ഒരു വര്‍ഷം 40 ജിഗാടണ്‍ ഐസുകണങ്ങളാണ് ഉരുകിയിരുന്നത്. എന്നാല്‍ 2009-2017 കാലഘടത്തില്‍ ഇത് 252 ജിഗാടണ്‍ ആയി വര്‍ധിച്ചു. നേരത്തെ ഉള്ളതിന്റെ ആറിരട്ടിയാണ് വര്‍ധന.

പ്രപഞ്ചത്തിന്റെ ഏറ്റവും കൂടുതല്‍ ഐസ് സ്ഥിതി ചെയ്യുന്നത് അന്റാര്‍ട്ടിക്കയിലാണ്. ഇത് ഉരുകിത്തീരുന്നതിന്റെ തോത് വര്‍ധിച്ചാല്‍ സമുദ്രനിരപ്പ് 186 അടി വരെ ഉയരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഭൂമിയിലെ പല സ്ഥലങ്ങളും വെള്ളത്തില്‍ മൂടാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

---- facebook comment plugin here -----

Latest