കുര്‍ദുകളെ ആക്രമിക്കാനുള്ള നീക്കം; തുര്‍ക്കിക്ക് ട്രംപിന്റെ താക്കീത്

Posted on: January 14, 2019 1:42 pm | Last updated: January 14, 2019 at 3:07 pm

വാഷിംഗ്ടണ്‍: സിറിയന്‍ മേഖലയില്‍ കുര്‍ദുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. തുര്‍ക്കിയെ പ്രകോപിപ്പിക്കരുതെന്ന് കുര്‍ദ് സായുധ സംഘടനകള്‍ക്കും ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സിറിയന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചാണ് സൈന്യത്തെ പിന്‍വലിച്ചിട്ടുള്ളത്. എന്നാല്‍, സുരക്ഷിത മേഖല സംബന്ധിച്ച വിശദാംശങ്ങള്‍ ഇതേവരെ ട്രംപ് വ്യക്തമാക്കിയിട്ടില്ല.

കുര്‍ദുകള്‍ തീവ്രവാദി സംഘടനയായി പരിഗണിക്കുന്ന വൈ പി ജിയെ ലാക്കാക്കിയാണ് തുര്‍ക്കിയുടെ ആക്രമണ നീക്കം. ഐ എസിനെ  നേരിടുന്നതിന് അമേരിക്ക സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി പരിശീലിപ്പിക്കുന്ന വൈ പി ജി, തീവ്രവാദി ഗ്രൂപ്പായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പേഷക സംഘടനയാണെന്നാണ് തുര്‍ക്കിയുടെ ആരോപണം. അതിര്‍ത്തിയിലൂടെ ഇവര്‍ ആയുധം കടത്തുന്നതായും ആരോപണമുണ്ട്.