Connect with us

Kerala

ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം; പ്രതി കസ്റ്റഡിയില്‍

Published

|

Last Updated

കോഴിക്കോട്: കക്കാടംപൊയില്‍ അകംപുഴയിലെ ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കൂമ്പാറ സ്വദേശി ശരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍
കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.

ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(42)യെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.