Connect with us

Kerala

സിറാജ്‌ലൈവ് ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കി

Published

|

Last Updated

സിറാജ്‌ലൈവ് ആന്‍ഡ്രോയിഡ് ആപ്പ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: സിറാജ്‌ലൈവ്.കോമിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് പ്രകാശനം ചെയ്തു. കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം നിര്‍വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസുകള്‍ നിങ്ങളുടെ മൊബൈലില്‍ നോട്ടിഫിക്കേഷനായി ലഭിക്കും. ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ ബുക്മാര്‍ക്ക് ചെയ്ത് പിന്നീട് വായിക്കുവാനും സോഷ്യല്‍ മീഡിയയിലും ഇമെയിലിലും ഷെയര്‍ ചെയ്യുവാനും ആപ്പില്‍ സൗകര്യമുണ്ട്. ഇതിന് പുറമെ വായനക്കാരുടെ വാര്‍ത്തകള്‍ നേരിട്ട് സിറാജ്‌ലൈവിലേക്ക് അയക്കുന്നതിന് “സബ്മിറ്റ് ന്യൂസ്” എന്ന ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. ഇ-പേപ്പര്‍ വായിക്കുന്നതിനും സിറാജിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള ലിങ്കുകളും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പ് ലഭ്യമാണ്. ആന്‍ഡ്രോയിഡിന്റെ 4.2 മുതല്‍ എല്ലാ പതിപ്പുകളേയും ആപ്പ് പിന്തുണക്കും. ആപ്പിന്റെ ഐഫോണ്‍ പതിപ്പും വൈകാതെ പുറത്തിറക്കും.

ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെഎംഎ റഹീം, സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, എഡിറ്റര്‍ ഇന്‍ചാര്‍ജ് ടികെ അബ്ദുല്‍ ഗഫൂര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ റഷീദ് കെ മാണിയൂര്‍, ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ്, ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest