കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Posted on: January 11, 2019 12:27 pm | Last updated: January 11, 2019 at 12:27 pm

തിരുവനന്തപുരം:കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി കണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാന്തുറ പഴയ ജിവി രാജ സ്‌കൂളിന് സമപം ഹില്‍ ഹൗസില്‍ ശ്യാം-ചന്ദ്രിക ദമ്പതികളുടെ മകന്‍ സച്ചിന്‍ ശ്യാം(21)മിന്റെ മൃതദേഹമാണ് പെരുമാതുറ പൊഴിക്ക് സമീപം ഇന്ന് രാവിലെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം സുഹ്യത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കവെയാണ് സച്ചിനെ കാണാതാകുന്നത് . മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.