Connect with us

Kerala

എസ്ബിഐ ആക്രമണം: ഇടത് നേതാക്കളെ രക്ഷിക്കാന്‍ മധ്യസ്ഥശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്

Published

|

Last Updated

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ച തകര്‍ത്ത സംഭവത്തില്‍ ഇടത് നേതാക്കളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം. കേസ് രണ്ട് പേരില്‍ ഒതുക്കി എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ രക്ഷപ്പെടുത്താനാണ് നീക്കമെന്നറിയുന്നു. ഇതിനായി ബേങ്ക് അധിക്യതരുമായി ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

പരാതിയുമായി മുന്നോട്ട് പോയാല്‍ ബേങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്ന്ും ദയവുണ്ടാകണമെന്നുമാണ് ഒത്തുതീര്‍പ്പിനെത്തിയവര്‍ അപേക്ഷിക്കുന്നത്. എന്നാല്‍ ബേങ്ക് അധിക്യതര്‍ ഇതിന് സന്നദ്ധമായിട്ടില്ലെന്നാണ് അറിയുന്നത്. ബേങ്കുമായി ധാരണയാകുംവരെ കേസിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസും നീക്കം നടത്തുന്നത്. എന്‍ജിഒ യൂണിയന്‍ നേതാക്കളായ സുരേഷ് ബാബുവിനേയും സുരേഷിനേയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അക്രമം നടത്തിയ അനില്‍ കുമാര്‍, അജയ കുമാര്‍, ശ്രീവല്‍സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പേരെ തിരിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അക്രമത്തില്‍ ബേങ്കിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് രിമാന്‍ഡ് റിപ്പോര്‍ട്ട്‌