Connect with us

Ongoing News

ദേശീയ സീനിയര്‍ വോളി: കേരള വനിതകള്‍ക്ക് കിരീടം

Published

|

Last Updated

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ വിജയം. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം കിരീടം നേടുന്നത്. കേരളത്തിന് ഇത് പതിനൊന്നാം കിരീട നേട്ടമാണ്.

ആദ്യ സെറ്റും മൂന്നാം സെറ്റും റെയില്‍വേസ് നേടിയപ്പേഅള്‍ രണ്ടും നാലും അഞ്ചും സെറ്റുകള്‍ നേടിയാണ് കേരളത്തിന്റെ വിജയം. അവസാന ലാപ്പില്‍ ഒപ്പത്തിനൊപ്പം മുന്നേറിയാണ് ഒടുവില്‍ കപ്പില്‍ മുത്തമിട്ടത്.

---- facebook comment plugin here -----

Latest