Connect with us

Business

899 രൂപക്ക് ഇന്ത്യയില്‍ എവിടേക്കും പറക്കാം; പുതുവത്സര ഓഫറുമായി ഇന്‍ഡിഗോ

Published

|

Last Updated

മുംബൈ: ഇന്ത്യയില്‍ എവിടേക്കും ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഓഫര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. 899 രൂപയാണ് ടിക്കറ്റ് നിരക്ക്. പുതുവത്സര ഓഫറായാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഈ നിരക്കിലുളള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 13 വരെ ഓഫര്‍ ലഭ്യാമണ്.

ഈ മാസം 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,399 രൂപയാണ് കുറഞ്ഞ നിരക്ക്.