പ്രധാന മന്ത്രിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥക്കു സമാന സ്ഥിതിയുണ്ടാക്കുന്നു: കോണ്‍ഗ്രസ് എം എല്‍ എ

Posted on: January 9, 2019 3:49 pm | Last updated: January 9, 2019 at 3:49 pm

മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂരില്‍ പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുന്നത് അടിയന്തരാവസ്ഥക്കു സമാനമായ സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ. സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു നിരക്കാത്തതാണെന്ന് എം എല്‍ എ. പ്രണീതി ഷിന്‍ഡെ പറഞ്ഞു.

കേബിള്‍ ടി വി പ്രവര്‍ത്തിപ്പിക്കാത്തതും മറ്റുമായ നടപടികള്‍ അംഗീകരിക്കാനാകില്ല. സൊലാപൂരില്‍ ജനാധിപത്യം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.