Connect with us

National

സാമ്പത്തിക സംവരണ ബില്‍; രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ ബില്‍ രാജ്യസഭയില്‍ പരിഗണനക്കെടുത്തപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് സി പി എമ്മും എ ഐ എ ഡി എം കെയും നോട്ടീസ് നല്‍കിയിട്ടുണ്ട്. തിടുക്കത്തില്‍ ബില്‍ പാസാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം പിമാര്‍ പറഞ്ഞു. രണ്ടു മണിക്ക് ചര്‍ച്ച തുടര്‍ന്ന ശേഷം ബില്‍ വോട്ടിനിടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് കേന്ദ്രം ബില്‍ അവതരിപ്പിച്ചതെന്നും രാജ്യസഭയെ റബര്‍ സ്റ്റാമ്പാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, ബില്ലിനെ എതിര്‍ക്കുന്നതായി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് കാണിക്കണമെന്ന് ബി ജെ പി തിരിച്ചടിച്ചു.