Connect with us

Gulf

ഏറ്റവും കുറവ് ജലം പാഴാക്കുന്ന നഗരങ്ങളില്‍ ആഗോളതലത്തില്‍ ദുബൈക്ക് പ്രഥമ സ്ഥാനം

Published

|

Last Updated

ദുബൈ: ഏറ്റവും കുറഞ്ഞ തോതില്‍ ജലം പാഴാക്കുന്ന വിഷയത്തില്‍ ലോകത്തെ പ്രധാന നഗരങ്ങളുടെ കൂട്ടത്തില്‍ ദുബൈയും.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി വിവിധ ശൃംഖലകളില്‍ മൊത്തമായും ജലം പാഴാകുന്നത് ഉപയോഗത്തിന്റെ 6.6 ശതമാനം മാത്രം. അതേസമയം, അമേരിക്കയില്‍ മൊത്തം ജല വിതരണത്തിന്റെ 15 ശതമാനവും പാഴാകുന്നുണ്ട്. ദുബൈയുടെ അതി വിദഗ്ധമായ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് ഇത്തരത്തില്‍ ജലം പാഴാകുന്നത് ആഗോളാടിസ്ഥാനത്തില്‍ കുറവ് വരുത്താന്‍ കഴിഞ്ഞത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ദുബൈയിലേക്ക് വിവിധ റെക്കോര്‍ഡുകള്‍ എത്തിക്കുന്നതിനും വഴിയൊരുക്കിയിരുന്നു.

ലോകോത്തര സംവിധാനങ്ങളുടെ സഹായത്തോടെ ദുബൈ എമിറേറ്റിലെ ജല വിതരണ ശൃഖലയില്‍ ശാസ്ത്രീയമായ പ്ലാനിംഗ്, ക്രിയാത്മകത, മികച്ച ജല വിതരണത്തിനുള്ള ഉപകരണങ്ങള്‍, ശൃംഖലയെ നിയന്ത്രിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ എന്നിവ മൂലം ജലം പാഴാകുന്നത് 1988 കാലഘട്ടത്തില്‍ 42 ശതമാനമായിരുന്നെങ്കില്‍ 2018ഓടെ ഇത് 6.6 ശതമാനമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ലോക റെക്കോര്‍ഡ് കൈവരിക്കുന്നതിന് ഇടവരുത്തിയെന്ന് ദിവ മാനേജിംഗ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

ദിവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഏര്‍പെടുത്തിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ ലോകോത്തരമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. എമിറേറ്റിന്റെ വളര്‍ച്ചക്കും വിവിധ സമൂഹങ്ങളുടെ ആവശ്യകതക്കുമൊപ്പം അവ സാധൂകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest