Connect with us

National

നടന്‍ പ്രകാശ് രാജ് ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കും

Published

|

Last Updated

ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ പ്രകാശ് രാജ് ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കും. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മണ്ഡലം വ്യക്തമാക്കിയിരുന്നില്ല. പുതിയ യാത്രക്ക് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് മത്സരിക്കുന്ന മണ്ഡലത്തിന്റെ പേര് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ബിജെപിയുടെ പിസി മോഹനനാണ് ബെംഗളുരു സെന്‍ട്രലിലെ എംപി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹനന്‍ ഇവിടെ എംപിയാകുന്നത്.