ഹിന്ദ് സഫര്‍: എസ്എസ്എഫ് ഭാരതയാത്രക്ക് 12ന് തുടക്കം

Posted on: January 5, 2019 4:45 pm | Last updated: January 5, 2019 at 5:19 pm
SHARE
എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിന്ദ് സഫര്‍ -ഭാരത യാത്ര പ്രഖ്യാപനം കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

മലപ്പുറം: ഫെബ്രുവരി അവസാന വാരം ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് ‘ഹിന്ദ് സഫര്‍’- ഭാരതയാത്ര സംഘടിപ്പിക്കുന്നു. 2019 ജനുവരി 12ന് കശ്മീരിലെ ഹസ്രത് ബാല്‍ മസ്ജിദ് പരിസരത്ത് നിന്ന് യാത്ര ആരംഭിക്കും. യാത്ര രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തി ഫെബ്രുവരി 7 ന് കോഴിക്കോട്ട് വെച്ച് സമാപിക്കും. ദേശീയ അധ്യക്ഷന്‍ ശൗക്കത്ത് നഈമിയാണ് യാത്ര നായകന്‍. ദേശീയ സാരഥികള്‍, വിവിധ സംസ്ഥാന പ്രതിനിധികള്‍ യാത്രയെ അനുഗമിക്കും.
ഹിന്ദ് സഫര്‍ പ്രഖ്യാപനം മലപ്പുറത്ത് വെച്ച് കാന്തപുരം എ പി അബൂബകര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, ദേശീയ ഭാരവാഹികളായ ശൗക്കത്ത് നഈമി കശ്മീര്‍, സിദ്ധീഖ് മോണ്ടുഗോളി, സുഹൈറുദ്ദീന്‍ നൂറാനി, ഡോ ഫാറൂഖ് നഈമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രാജ്യമൊട്ടുക്കും നടന്ന് വരുന്ന എസ് എസ് എഫ് അംഗത്വകാല പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തോടെ പൂര്‍ത്തിയാവും.

LEAVE A REPLY

Please enter your comment!
Please enter your name here