Connect with us

Gulf

2018ലെ അവസാന ആഴ്ചയില്‍ ദുബൈയിലെ യാത്രക്കാര്‍ 18 ലക്ഷം

Published

|

Last Updated

ദുബൈ: 2018ലെ അവസാന ആഴ്ചയില്‍ ദുബൈയുടെ കര-നാവിക-വ്യാമ അതിര്‍ത്തികളിലൂടെ 18 ലക്ഷം പേര്‍ യാത്ര ചെയ്തതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷന്‍)മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.
ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി ഒന്ന് വരെയുള്ള ദിവസങ്ങളാണ് ഇത്രയും അധികം ആളുകള്‍ യാത്ര ചെയ്തത്. ദുബൈ എയര്‍പോര്‍ട്ടിലൂടെ 16 ലക്ഷം യാത്രക്കാരും കര മാര്‍ഗം 102,829 പേരും കടല്‍ മാര്‍ഗം 31,989 പേരുമാണ് റിപ്പോര്‍ട്ട് കാലയളവില്‍ ദുബൈയിലേക്ക് വരികയും പോവുകയും ചെയ്തത്.

ഈ ദിവസങ്ങളില്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കിയത് 287,923 യാത്രക്കാരാണ്. ഡിസംബര്‍ 28നാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തിയത്. അന്ന് 111,218 സഞ്ചാരികളാണ് ദുബൈയിലേക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ജി ഡി ആര്‍ എഫ്എ ദുബൈ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് സന്തോഷകരമായ സേവനങ്ങള്‍ നല്‍കുകയെന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ജനങ്ങള്‍ക്ക് എവിടെയും ഒരു കാലതാമസം ഇല്ലാതെയും സന്തോഷകരമായ സേവനങ്ങള്‍ നല്‍കാന്‍ നേതൃപരമായ നിര്‍ദേശം ദുബൈയെ ലോകത്തിലെ ആകര്‍ഷികമായ കേന്ദ്രമാക്കുന്നുവെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

ദുബൈയിലേക്ക് എത്തുന്ന സഞ്ചാരികളെ മികച്ച രീതിയിലാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്യുന്നത്. പുഞ്ചിരി കൊണ്ട് ഈ നാടിന്റെ മഹത്തായ ആഥിത്യമര്യാദങ്ങള്‍ അടയാളപ്പെടുത്തി സഞ്ചാരികളെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ അല്‍ മര്‍റി കഴിഞ്ഞ ദിവസം പ്രത്യേകം അഭിനന്ദിച്ചിരുന്നു. മികച്ച സേവനങ്ങളാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. അവരുടെ സേവന സന്നദ്ധതയെ മാനിക്കുന്നുവെന്ന് അല്‍ മര്‍റി പറഞ്ഞു.
ദുബൈ എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് കണ്ട്രോള്‍ പവലിയനിലെ ഉദ്യോഗസ്ഥര്‍ ഏറ്റവും വേഗത്തിലും നല്ല രീതിയിലുമാണ് ജനങ്ങളെ കാലയളവില്‍ കൈകാര്യം ചെയ്തത്. സ്മാര്‍ട് ഗേറ്റും സ്മാര്‍ട് ടണലും യാത്രക്കാര്‍ക്ക് ഒരു കാലതാമസവും വരുത്താതെ സന്തോഷകരമായ സേവനങ്ങള്‍ നല്‍കിയെന്നും മേജര്‍ ജനറല്‍ പറഞ്ഞു

Latest