പണ്ഡിത തറവാട്ടിലെ കാരണവരിലൊരാളായിരുന്ന ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ വിയോഗം സുന്നി വിശ്വാസികള്‍ക്ക് വലിയ നഷ്ടമായി. വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്ന എം ഐ ഷാനവാസും നിയമസഭയില്‍ മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച പി ബി അബ്ദുര്‍റസാഖും ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച രാമചന്ദ്രന്‍നായരും വിട പറഞ്ഞത് 2018ല്‍ തന്നെ.
കവി ചെമ്മനം ചാക്കോ, ഗസല്‍ ഗായകന്‍ ഉമ്പായി, സംവിധായകന്‍ തമ്പി കണ്ണന്താനം, നടന്‍ ക്യാപ്റ്റന്‍ രാജു, ജസ്റ്റിസ് ഡി ശ്രീദേവി തുടങ്ങി നിരവധി പേരാണ് 2018ല്‍ അരങ്ങൊഴിഞ്ഞത്. സംഗീത സംവിധായകന്‍ ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍പ്പെട്ട് മരിച്ചതും പോയ വര്‍ഷത്തിന്റെ വേദനയായി. സൈമണ്‍ ബ്രിട്ടോയുടെ വിയോഗ വാര്‍ത്ത കേട്ടാണ് 2018 അസ്തമിച്ചത്.