Connect with us

Ongoing News

അവിശ്വാസം, രാഹുലിന്റെ ആലിംഗനം

Published

|

Last Updated

ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിനെതിരെ ലോക്സഭയില്‍ ടി ഡി പി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവില്‍ വോട്ടിനിട്ട പ്രമേയം 126നെതിരെ 325 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. പ്രസംഗത്തിനൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത് നാടകീയത സൃഷ്ടിച്ചു.

എന്‍ ഡി എയില്‍ ഭിന്നത

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നത് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം പാര്‍ട്ടി എന്‍ ഡി എ വിട്ടു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ടി ഡി പി തീരുമാനിച്ചു.

ലോക്സഭാ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും എന്‍ ഡി എ ബന്ധം ഉപേക്ഷിച്ചു. ആര്‍ ജെ ഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പമാകും ആര്‍ എല്‍ എസ് പി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം

ജമ്മു കശ്മീരില്‍ പി ഡി പിയുമായുള്ള ബന്ധം ബി ജെ പി വിച്ഛേദിച്ചു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

 

Latest