സിബിഐ തലപ്പത്ത് തമ്മിലടി

Posted on: December 30, 2018 11:49 pm | Last updated: December 30, 2018 at 11:49 pm

വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ക്കിടെ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അര്‍ധരാത്രി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് ഡയറക്ടറുടെ ചുമതല നല്‍കുകയും ചെയ്തു.

സി ബി ഐ തലപ്പത്തെ ചേരിപ്പോര് രൂക്ഷമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. മാംസക്കയറ്റുമതി വ്യവസായി മുഈന്‍ ഖുറൈശിയുമായി ബന്ധപ്പെട്ട കേസില്‍ അഴിമതി ആരോപണമുന്നയിച്ച് സി വി സിക്ക് രാകേഷ് അസ്താന കത്ത് നല്‍കിയതോടെയാണ് സി ബി ഐ തലപ്പത്തെ ചേരിപ്പോര് രൂക്ഷമായത്. ഇതേ സംഭവത്തില്‍ അസ്താനക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.