പ്രൗഢമായി മുല്‍തഖല്‍ അഷ്‌റാഫ്

Posted on: December 30, 2018 8:55 pm | Last updated: December 30, 2018 at 10:01 pm
വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി പ്രവാചക കുടുംബ പരമ്പരയില്‍പ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച മുല്‍തഖല്‍ അശ്റാഫ് സംഗമത്തിന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് നേതൃത്വം നല്‍കുന്നു

മലപ്പുറം: വൈസനിയം സമ്മേളനത്തോടനുബന്ധിച്ച് പ്രവാചക കുടുംബ പരമ്പരയില്‍ പെട്ടവര്‍ക്കായി സംഘടിപ്പിച്ച മുല്‍തഖല്‍ അഷ്‌റാഫ് സാദാത്ത് സംഗമം പ്രൗഢമായി. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി പ്രതിനിധികളാണ് സംഗമത്തിനെത്തിയത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് സംഗമം ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ ഏറ്റവും ഉന്നതരാണ് അഹ്ലുബൈത്ത്. ദീനീ പ്രബോധന രംഗത്തും ജീവിത പരിശുദ്ധിയിലും മുന്നില്‍ നില്‍കേണ്ടതവരാണ്. എല്ലാവരിലേക്കും സ്വാന്തന സ്പര്‍ശനങ്ങെളെത്തിക്കുന്നതില്‍ സയ്യിദന്മാര്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അഹ്ലുബൈത്തിനെ കുറിച്ചും പരമ്പരയെകുറിച്ചുമുള്ള ക്ലാസിന് സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കി. കര്‍ബലയോടെ നബികുടുംബം മുറിഞ്ഞിട്ടില്ല, അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന പരമ്പരയാണിത്. ഇബ്‌റാഹീം നബിയുടെ പരമ്പരയിലെ മഹത്തുകളിലൂടെ കൈമാറി പോന്ന ഹിദായത്തിന്റെ വെളിച്ചം നബി തങ്ങള്‍ക്കു ശേഷം ഔലിയാക്കളിലൂടെയും സാദാത്തീങ്ങളിലൂടെയും ലോകത്ത് പ്രസരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് ആബിദ് ഹുസൈന്‍ എം എല്‍ എ മുഖ്യാതിഥിയായി. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് മുഹ് യുദ്ദീന്‍ ജമലുല്ലൈലി ഫ്രാന്‍സ്, അസ്സയ്യിദ് ബാഹസന്‍ ജമലുല്ലൈലി മയോട്ട, സയ്യിദ് മുഹമ്മദ് തുറാഫ് അസ്സഖാഫ്, സയ്യിദ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസംഗിച്ചു.

സയ്യിദ് ജഅ്ഫര്‍ കോയ ഇടുക്കി, സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രൂസി കില്ലൂര്‍, സയ്യിദ് ഫള്ല്‍ വാടാനപള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അത്വാഉല്ല തങ്ങള്‍, സയ്യിദ ജലാലുദ്ദീന്‍ ഹാജി തങ്ങള്‍ കര്‍ണാടക, സയ്യിദ് സൈനുല്‍ ആബിദീന്‍ ജലമുല്ലൈലി കാജൂര്‍ സംബന്ധിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി സ്വാഗതവും ഇബ്‌റാഹീം ബാഖവി നന്ദിയും പറഞ്ഞു.