വഴിക്കടവില്‍ വനിതാ മതിലിനെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

Posted on: December 30, 2018 4:27 pm | Last updated: December 30, 2018 at 7:19 pm

മലപ്പുറം: വനിതാ മതിലിനെതിരെ വഴിക്കടവില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സമതിയുടെ പേരിലാണ് പോസ്റ്ററുകള്‍.

വനിതാ മതില്‍ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് പോസ്റ്ററില്‍ പറയുന്നു. സര്‍ക്കാര്‍ പണം വനിതാ മതിലിനായി ചെലവഴിക്കുന്നതായും പോസ്റ്ററില്‍ ആരോപിക്കുന്നുണ്ട്. ഭൂപ്രഭുത്വ മൂലധന ശക്തികള്‍ക്കുവേണ്ടി ഭരണകൂട ഭീകരത അഴിച്ചുവിടുന്ന ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒന്നിക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനമുണ്ട്. പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടതോടെ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.