Connect with us

Ongoing News

മാനവരാശിയുടെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനില്‍ പരിഹാരമുണ്ട്: ഡോ. അബ്ദുല്ല ഫദ്അഖ്

Published

|

Last Updated

മഅ്ദിന്‍ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്(റിട്ട.) സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രസംഗിക്കുന്നു

മലപ്പുറം: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് നല്‍കിയ സമാധാന സന്ദേശങ്ങളേയും മാനവ ജീവിതത്തില്‍ വിശുദ്ധ ഖുര്‍ആന്റെ പങ്കും ഉയര്‍ത്തികാട്ടിയ മഅ്ദിൻ വെെസനീയം ഖുര്‍ആന്‍ സമ്മേളനം ശ്രദ്ധേയമായി. ഡോ. അബ്ദുള്ള ഫദ്അഖ് സൗദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനവരാശിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനിലുണ്ട്. ഖുര്‍ആനിനെ വെറും പാരായണത്തിന് മാത്രമായി കാണരുത്. ഖുര്‍ആനിലെ സൂക്തങ്ങള്‍ ചിന്തിക്കാനും ഗവേഷണത്തിനും കാരണമാകണമെന്നും ഡോ. അബ്ദുല്ല ഫദ്അഖ് ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാഖ്യാനങ്ങള്‍ ഖുര്‍ആനിനാണ് ഉള്ളതെങ്കില്‍ പോലും ഒരിക്കലും അത് പൂര്‍ണ്ണമാകുകയില്ല, അതെല്ലാം അതിന്റെ വ്യത്യസ്ത അര്‍ത്ഥങ്ങളായേ വരികയുള്ളൂ. കാലുഷ്യം നിറഞ്ഞ ഇക്കാലത്ത് ഇത്തരം മാതൃകാപരമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയും ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും എല്ലാവിധ അഭിനന്ദങ്ങളും നന്ദിയും അര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ഇസ്ലാമിന് ശക്തമായൊരു നേതൃത്വമുണ്ട്. അതിനാല്‍ മതത്തിന്റെ നിയമങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും തീരുമാനമെടുക്കേണ്ടത് അവരാണ്. ഇക്കാര്യത്തില്‍ കോടതിയിടപെടലുകള്‍ ആശാവഹമല്ല. മതത്തിന്റെ നിയമങ്ങള്‍ കൃത്യമായി പാലിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല. ഈ രാജ്യത്ത് നിയമവാഴ്ച്ചയും ഭരണഘടനയും നിലനില്‍ക്കുന്ന കാലത്തോളം ഏതൊരു ജനവിഭാഗത്തിനും ആശങ്കക്ക് വകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യവസ്ഥാപിത രീതിയില്‍ ഖുര്‍ആന്‍ അധ്യാപനരംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അഷ്‌റഫ് സഖാഫി വയനാട്, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ശരീഫ് നിസാമി മഞ്ചേരി എന്നീ ഖുര്‍ആന്‍ പണ്ഡിതന്മരെ ചടങ്ങില്‍ ആദരിച്ചു. ബഷീര്‍ ഫൈസി വെണ്ണക്കോട്, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.

സയ്യദലി ബാഫഖി തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ത്വാഹാ ഹുസൈന്‍ കുറ്റ്യാടി, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ് ലിയാര്‍, വി പി എം ഫൈസി വില്യാപള്ളി, ഹസ്സന്‍ മുസ് ലിയാര്‍ വയനാട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അബ്ദുന്നാസര്‍ ആലപ്പുഴ, നാസര്‍ ഹാജി വെള്ളമുണ്ട, കെ സി മുഹമ്മദ് ഹാജി കൂമംകുളം, അപോളോ മൂസ ഹാജി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട് ടി കെ അബ്ദുറഹ്മാന്‍ ബാഖവി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, കരീം സഖാഫി ഇടുക്കി, റഫീഖ് അഹ്മദ് സഖാഫി, സിറാജുദ്ദീന്‍ ജീലാനി കൊല്ലം, ജി എം എം കാമില്‍ സഖാഫി കര്‍ണാടക എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് അലവി ജമലുല്ലൈലി വെളിമുക്ക് പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സഖാഫി അരീക്കോട് സ്വാഗതവും ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ നന്ദിയും പറഞ്ഞു.

Latest