ഐ എസ് ബന്ധം: അറസ്റ്റിലായവരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു

Posted on: December 27, 2018 8:45 pm | Last updated: December 27, 2018 at 10:57 pm

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഐ എസ് ബന്ധമുള്ള പത്തു പേരെ കോടതി എന്‍ ഐ എ
കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അജയ് പാണ്ഡെയാണ് ഇവരെ 12 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. അറസ്റ്റിലായവരില്‍ അഞ്ചു പേര്‍ ഡല്‍ഹി സ്വദേശികളും ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശുകാരുമാണ്. ഒരു സിവില്‍ എന്‍ജിനീയറും വെല്‍ഡിംഗ് തൊഴിലാളിയും ഓട്ടോ ഡ്രൈവറും ബിരുദ വിദ്യാര്‍ഥിയും സംഘത്തിലുണ്ട്.