Connect with us

National

ഇന്ത്യയുടെ സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിച്ചത് = മുഗളന്മാര്‍, ശ്രമിക്കുന്നത് = കമ്മ്യൂണിസ്റ്റുകാര്‍, സംരക്ഷിക്കുന്നത് = ബി ജെ പി - ബിപ്ലവ് ദേബ്

Published

|

Last Updated

ഗുവാഹത്തി: ഇന്ത്യയുടെ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരാണ്? ചോദ്യം ത്രിപുര മുഖ്യന്‍ ബിപ്ലവ് ദേബിനോടാണെങ്കില്‍ ഒറ്റവാക്കില്‍ ഉത്തരം റെഡി. കമ്മ്യൂണിസ്റ്റുകാര്‍. മുഗളന്മാരും ബ്രിട്ടീഷുകാരും ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞു. അതേ ശ്രമമാണ് കമ്മ്യൂണിസ്റ്റുകാരും നടത്തുന്നത്. ത്രിപുരയില്‍ സംസ്‌കാരത്തെ തകര്‍ക്കുന്നവരെ പ്രതിരോധിച്ച് സംസ്ഥാനത്തെ സംരക്ഷിക്കുന്നവര്‍ ബി ജെ പിയാണെന്ന കാര്യത്തിലും അദ്ദേഹത്തിനു തെല്ലും സംശയമില്ല. ഇടതു ഭരണത്തെ അകറ്റാനായതു കൊണ്ട് ത്രിപുരയില്‍ അവരുടെ പദ്ധതികള്‍ നടപ്പിലാക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതു കക്ഷികള്‍ക്കുമെതിരെ ബിപ്ലവ് ദേബ് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ തള്ളിക്കളഞ്ഞ് പൗരാണിക സംസ്‌കാരത്തെ സ്വീകരിച്ചിരിക്കുകയാണ് ത്രിപുരന്‍ ജനത. ജനശബ്ദത്തെ അടിച്ചമര്‍ത്താനും ജനങ്ങളെ വഴിതെറ്റിക്കാനുമായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ശ്രമം. ലോകത്തെ മുഴുവന്‍ ചുവപ്പണിയിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇന്ത്യയെ കാവിവത്കരിക്കാന്‍ ബി ജെ പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest