ദേശീയ വിദ്യാര്‍ത്ഥി സംഗമം പ്രൗഢമായി

Posted on: December 25, 2018 1:16 pm | Last updated: December 25, 2018 at 1:39 pm

മലപ്പുറം: എസ്എസ്എഫ് ദേശീയ വിദ്യാര്‍ത്ഥി സംഗമം മലപ്പുറത്ത് നടന്നു. കേരളത്തിന് പുറത്ത് പഠിക്കുന്ന വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ സംഗമമാണ് നടന്നത്. ഫ്രെബ്രുവരി 23, 24 തിയതികളില്‍ ഡല്‍ഹി രാംലീല മൈതാനിയില്‍ നടക്കുന്ന എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് സംഗമം നടന്നത്. ദേശീയ സമ്മേളനത്തിന്റ സംഘാടനം, പ്രചരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ.പി.ബി) ഡയറക്ടര്‍ എം.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. എസ്. എസ്.എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി കാശ്മീര്‍ അധ്യക്ഷത വഹിച്ചു. ഡോ.ഉമറുല്‍ ഫാറൂഖ് സഖാഫി, അബ്ദുറഹിമാന്‍ ബുഖാരി ഡല്‍ഹി, ബാസില്‍ നൂറാനി ഡല്‍ഹി, അബ്ദുല്‍ കരീം മലപ്പുറം എന്നിവര്‍ സംബന്ധിച്ചു.