ശബരിമല സംഘര്‍ഷങ്ങളില്‍ പോലീസ് കാഴ്ചക്കാരാകരുത്: വിഎസ്

Posted on: December 24, 2018 3:19 pm | Last updated: December 24, 2018 at 8:06 pm

തിരുവനന്തപുരം: ശബരിമല സംഘര്‍ഷത്തില്‍ പോലീസ് കാഴ്ചക്കാരാകരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസ് ഇടപെടണം. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വിഎസ് പറഞ്ഞു.

ഇന്നലെ മനിതി സംഘം ശബരിമല സന്ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയതിന് പിറകെ രണ്ട് മലയാളി യുവതികള്‍ ഇന്ന് മലകയറാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസിന് ഇവരെ തിരിച്ചിറക്കേണ്ടി വന്നു. മല കയറാനെത്തിയ യുവതികളുടെ വീടുകള്‍ക്ക് മുന്നിലും പ്രതിഷേധക്കാരെത്തിയിരുന്നു.