ലെവി ആവശ്യമെങ്കില്‍ പുനഃപ്പരിശോധിക്കുമെന്ന് സഊദി ആസൂത്രണ മന്ത്രി

Posted on: December 23, 2018 2:59 pm | Last updated: December 23, 2018 at 3:14 pm

ദമ്മാം: രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി ആവശ്യമെങ്കില്‍ പുനഃപ്പരിശോധിക്കുമെന്ന് സഊദി ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍തുവൈജരി വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക മേഖലയുടെ പുരോഗതി കണക്കിലെടുത്ത് ലെവി പുനഃപ്പരിശോധിക്കും. ജനുവരി ഒന്ന് മുതല്‍ ലെവി സംഖ്യ നേരത്ത നിശ്ചയിച്ച പ്രകാരം വര്‍ധിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.

ജനുവരി മുതല്‍ മാസം 600 റിയാലും വര്‍ഷത്തില്‍ 7200 റിയാലുമായി വിദേശികളുടെ മേലിലുള്ള ലെവി സംഖ്യ ഉയരും. 2020 20.6 റിയാലും മാസത്തില്‍ 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ലെവി നല്‍കണമെന്നാണ് സഈദി മന്ത്രിസഭ ഉത്തരവറിക്കിയിട്ടുള്ളത.്