Connect with us

Kerala

പിറവം പള്ളിത്തര്‍ക്കം: കേസ് പരിഗണിക്കുന്നതില്‍നിന്നും രണ്ടാമത്തെ ബെഞ്ചും പിന്‍മാറി

Published

|

Last Updated

കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍നിന്നും ഹൈക്കോടതിയുടെ രണ്ടാമത്തെ രണ്ടംഗ ബെഞ്ചും പിന്‍മാറി. ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് പിന്‍മാറിയത്. കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രണ്ടംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതില്‍നിന്നും പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതെ വരുമോയെന്ന് ചോദിച്ചുകൊണ്ടാണ് ചിദംബരേഷ് പിന്‍മാറ്റം അറിയിച്ചത്.

നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചും കേസ് പരിഗണിക്കുന്നതില്‍നിന്നും പിന്‍മാറിയിരുന്നു. ദേവന്‍ രാമചന്ദ്രന്‍ യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നായിരുന്നു പിന്‍മാറ്റം. ഇത് ശരിയായ പ്രവണതയല്ലെന്ന് വിമര്‍ശമുന്നയിച്ചാണ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറിയത്. കേസ് പരിഗണിച്ച് ആറ് മാസത്തിന് ശേഷമായിരുന്നു പിന്‍മാറ്റം.

---- facebook comment plugin here -----

Latest