പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം ഉടനെയില്ല; പിഎസ്‌സി പറയുന്ന ശമ്പളം നല്‍കാനാകില്ല

Posted on: December 19, 2018 11:47 am | Last updated: December 19, 2018 at 1:14 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷമെ സ്ഥിരം നിയമനം നല്‍കുവെന്ന് എംഡി ടോമിന്‍ തച്ചങ്കരി. ഒരു വര്‍ഷം ഇവര്‍ക്ക് താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനമെ നല്‍കു. പിഎസ് സി പറയുന്ന ശമ്പളം നല്‍കാനാകില്ല.ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമെ ഇവരെ സ്ഥിരപ്പെടുത്തുവെന്നും തച്ചങ്കരി പറഞ്ഞു.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വരുമാന നഷ്ടമുണ്ടായിട്ടില്ല. . തിരക്കില്ലാത്ത ട്രിപ്പുകള്‍ വെട്ടിക്കുറച്ചതുവഴി സ്ഥാപനത്തിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. തൊഴിലാളികളുടെ സഹകരണത്താലാണ് ഇത് സാധിച്ചത്. സഹപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ സാഹചര്യത്തിലും തൊഴിലാളികല്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും തച്ചങ്കരി പറഞ്ഞു