കരിക്കകം വാഹനാപകടം; ഏഴ് വര്‍ഷത്തിന് ശേഷം ഇര്‍ഫാനും യാത്രയായി

Posted on: December 17, 2018 11:06 am | Last updated: December 17, 2018 at 1:07 pm

തിരുവനന്തപുരം: കരിക്കകത്ത് സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞുണ്ടായ ആപകടത്തില്‍ പരുക്കേറ്റ് ഏഴ് വര്‍ഷമായി ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

അപകടത്തെത്തുടര്‍ന്ന് ഏഴ് വര്‍ഷമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. 2011 ഫിബ്രവരി 17നായിരുന്നു അപകടം. തിരുവനന്തപുരം പേട്ട ലിറ്റില്‍ കിന്റര്‍ഗാര്‍ട്ടനിനേക്ക് പോയ വാന്‍ നിയന്ത്രണം വിട്ട് പാര്‍വതി പുത്തനാറിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇര്‍ഫാന്‍ ചികിത്സയെത്തുടര്‍ന്ന് പരസഹായത്തോടെ നടക്കാന്‍ തുടങ്ങവെയാണ് മരണം.