മലപ്പുറത്ത് മന്ത്രി ജലീലിന് നേരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ -VIDEO

Posted on: December 15, 2018 4:09 pm | Last updated: December 15, 2018 at 7:52 pm

മലപ്പുറം: മന്ത്രി കെ.ടി.ജലീലിന് നേരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വനിതാ മതില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിനിടെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു പ്രതിഷേധം.

പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ യോഗം നടന്നത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടായി.

ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണത്തെ നേരിടാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.